നമസ്കാരം എങ്ങനെ ആസ്വദിക്കാം
എന്ന ക്ലാസില്‍ പങ്കെടുക്കാന്‍ പൊയതയിരുന്നു ഞാന്‍. ക്ലാസെടുക്കുന്ന ആളിന്‍റെ കൂടെ
ബൈക്കിലായിരുന്നു യാത്ര. ക്ലാസില്‍ പങ്കെടുത്തതില്‍ അധികവും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍
ആയിരുന്നു. എന്തിന് നമസ്കരിക്കണം?എങ്ങനെ നമസ്കരിക്കണം? നമസ്ക്കരിക്കുമ്പോള്‍ എങ്ങനെ വസ്ത്രം ധരിക്കണം, നമസ്ക്കരതില്‍ എങ്ങനെ മനസ്സാന്നിധ്യം ഉണ്ടാക്കിയെടുക്കാം? നമസ്ക്കാരത്തിന്‍റെ പ്രതിഫലങ്ങള്‍ എന്തൊക്കെ?............ തുടങ്ങി നമസ്ക്കരത്തെക്കുരിച്ചുള്ള വളരെ ഹൃദ്യമായ ക്ലാസായിരുന്നു. തുടക്കത്തില്‍
അല്ലാഹു നമ്മള്‍ക്ക് നല്‍കിയിട്ടുള്ള ചില അനുഗ്രഹങ്ങളേയും ആ അനുഗ്രഹങ്ങള്‍ ഒന്നും ലഭിക്കാതെ
പോയ കുറെ ആളുകളെയും തമ്മില്‍ തരതമ്യം ചെയ്തുകൊണ്ടുള്ള വീഡിയോ എല്ലവരെയും കരയിക്കുന്നതായിരുന്നു.
ഭയന്നിട്ട് കേവലം ബാധ്യതാ നിറ്വ്വഹണമായി കാട്ടികൂട്ടൂന്ന ചെയ്തികള്‍ക്കപ്പ്പുറം അല്ലാഹു
നമ്മുക്ക് നല്‍കിയ അനുഗ്രഹങ്ങലളെ തിരിച്ചറിഞ്ഞുകൊണ്ട് നമസ്ക്കരിക്കുവാന്‍ പ്രേരണ നല്‍കുന്നതായിരുന്നു
അത്.ഏകദേശം ഒരു മണിക്കൂറോളം നീണ്ടു നിന്ന ക്ലാസിനു ശേഷം ജീവിതതില്‍ ഒരിക്കലും ഒരു നേരത്തെ
നമസ്ക്കരവും നഷ്ടപ്പെടാതെ നമസ്ക്കരിക്കും എന്ന് മന്സിലുറപ്പിച്ചു.ക്ലാസിന്‍റെ അവസാനത്തില്‍
നിങ്ങളുടെ കാര്യങ്ങള്‍ എല്ലാം അല്ലാഹുവിനോട് ചോദിചതിനു ശേഷം ഉള്ള സമയം എനിക്കുവേണ്ടിയും പ്രാര്‍ഥിക്കണം എന്ന് പറഞ്ഞു കൊണ്ടാണ്
അദ്ദേഹം ക്ലാസ് അവസാനിപ്പിച്ചത്.ളുഹര്‍ നമസ്ക്കാരത്തിനും ഭക്ഷണത്തിനും ശേഷം അദ്ധേഹത്തിനോടൊപ്പം
അതെ ബൈക്കില്‍ മടക്കയാത്ര തുടങ്ങി. വഴിയില്‍ എതിര്‍ദിശയില്‍ നിന്നും ചീറിപാഞ്ഞു വന്ന
ടിപ്പര്‍ ലോറിയുടെ അടിയില്‍ നിന്നും രക്ഷപെട്ട്
ചെന്നത് തിരിഞ്ഞു നോക്കാതെ തന്‍റെ പിക്കപ്
വാന്‍ തിരക്കുള്ള റോഡിലേക്ക് പുറകോട്ടിറക്കുന്ന മഹാനായ ഡ്രൈവരുടെ വാഹനത്തിന്‍റെ അടിയില്‍.
വീണ്ടും രക്ഷപെട്ടു. അല്ലാഹുവില്‍ അഭയം അര്‍പിച്ച് യാത്ര തുടര്‍ന്നു. ഏകദേശം രണ്ട്
കിലോമീട്ടരുകള്‍ക്ക് ശേഷം ഉണ്ടയ ട്രാഫിക്ക് സിഗ്നലില്‍ തെറ്റികയറിവന്ന പള്‍സര്‍ ബൈക്കുമായുള്ള
കൂട്ടിയിടിയില്‍ നിന്നും രക്ഷപെട്ടത് കേവലം പത്ത് സെന്‍റീ മീറ്ററില്‍ കുറഞ്ഞ അകലത്തിലാണ്.
തന്‍റെ ബൈക്കിന്‍റെ ബ്രെക്കിന്‍റെ മഹത്വങ്ങളെ കുറിചുള്ള പള്‍സര്‍ സഹോദരന്‍റെ വര്‍ണ്ണനക്കള്‍ക്ക്
കാതോറ്ക്കാതെ അവിടെ നിന്നും മുമ്പോട്ട് പോയി. മിനുറ്റുകള്‍ക്കുള്ളില്‍ മൂന്ന് അപകടങ്ങളില്‍
നിന്നും അത്ഭുതകരമായിട്ടാണ് രക്ഷപെട്ടത്. എന്തുകൊണ്ട് ഇന്ന് ഇങ്ങനെയൊക്കെ സംഭവിക്കുന്നു
എന്ന് ആലോചിച്ചു കൊണ്ടാണ് തിരക്കു കുറഞ്ഞ ബ്രാഞ്ച് റോഡിലേക്ക് കയറിയത്. ഒരു കിലോ മീറ്റര്‍
കഴിഞ്ഞില്ല റോഡിന്‍റെ ഇടത് വശത്ത് നിര്‍തിയിട്ടിരുന്ന കാര്‍ കുറഞ്ഞ വേഗതയില്‍ അല്ലായിരുന്ന
ഞങ്ങലുടെ വശത്തേക്ക് ഡോര്‍ തുറന്നതും അതെ വേഗതയില്‍ തന്നെ തിരിച്ചടച്ചതും പെട്ടെന്നായിരുന്നു.
നിയന്ത്രണം വിടാതെ എതിര്‍ ദിശയിലേക്ക് വെട്ടിച്ചു മാറ്റി അപകടത്തില്‍ നിന്നും രക്ഷപെട്ട
ബൈക്കിന്പുറകില്‍ ഇരുന്നു കൊണ്ട് ഞാന്‍ തിരിഞ്ഞു നോക്കുംമ്പോള്‍ തന്‍റെ അശ്രദ്ധ കൊണ്ട്
ഞങ്ങള്‍ക്ക് അപകടം പിണഞ്ഞു എന്ന ഭയത്താല്‍ കൈകള്‍ കൊണ്ട് മുഖം പൊത്തിയിരിക്കുന്ന കാര്‍
ഡ്രൈവറെ കാണാമായിരുന്നു. കുറച്ച് ദൂരം പിന്നീട്ട ശേഷം വഴിയോരത്തുണ്ടായിരുന്ന കടയില്‍ നിന്നും വെള്ളം കുടിക്കുവാനായി നിര്‍തിയപ്പൊള്‍ അദ്ധേഹം പറഞ്ഞു “എത്ര അപകടങ്ങളില്‍
നിന്നാണ് ഇന്ന് നാം രക്ഷപെട്ടത്. ക്ലാസിന്‍റെ അവസാനം നിങ്ങള്‍ എനിക്കു വേണ്ടീ പ്രാര്‍ത്തിക്കണം
എന്ന് പരഞ്ഞതിനെ ഉല്‍കൊണ്ട ഏതൊ കുഞ്ഞുമക്കള്‍ നമ്മുക്കുവേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട്
ആ പ്രാര്‍ത്ഥനകളാണ് നമ്മെ രക്ഷപെടുത്തിയത്.”
അതെ ആ പ്രാര്‍ത്ഥനകള്‍ തന്നെയാണ് ഞങ്ങളെ രക്ഷപെടുത്തിയത്. ഈ
സംഭവങ്ങള്‍ക്ക് സാക്ഷിയായ എനിക്ക് അതില്‍ യതൊരു സംശയവുമില്ല.
അല്ലാഹുവേ.............. നിനക്കാകുന്നു
സര്വ്വ സ്തുദിയും
0 comments:
Post a Comment